നിത്യ മേനോന്‍ ഇനി ഗായിക ശൈലപുത്രി ദേവി; ഗമനത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

നിത്യ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഗമനത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നിത്യ മേനോന്‍ തന്നെയാണ് തന്റെ ഫെയിസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്.

കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത്. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവര്‍ ആരാധകരും എറ്റെടുത്തിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ആകാശ ഗോപുരം എന്ന സിനിമയിലൂടെയാണ് നിത്യാ മേനോന്‍ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് നിരവധി മലയാളം സിനിമകളില്‍ സജീവമായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും സജീവമായിരുന്നു.

നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ എഡിറ്റിംഗ് രാമകൃഷ്ണ അറം, പി.ആര്‍. ഒ ആതിര ദില്‍ജിത്ത്.

A small but lovely quick cameo appearance I made for my dear friend #GnanaShekarVS … best of luck for your first production Baba ! ☘️☺️

Posted by Nithya Menen on Thursday, 17 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News