ആ കഥാപാത്രം ഞാന്‍ ചെയ്യേണ്ടതായിരുന്നു പക്ഷേ; രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി #WatchVideo

മമ്മൂട്ടിയുടെ ഒട്ടനവധി നല്ല ചിത്രങ്ങളില്‍ മനോജ് കെ ജയന്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.സുകൃതം,വല്യേട്ടന്‍, ബിഗ്ബി,പോക്കിരിരാജ,പഴശ്ശിരാജ ഇങ്ങനെ പോകുന്നു ആ ചിത്രങ്ങള്‍.

കൈരളി ടിവിയുടെ ദോഹയില്‍ നടന്ന ഇവന്റിന്റെ ഒരു വേദി വളരെ പ്രത്യേകതയുള്ളതായിരുന്നു.മമ്മൂട്ടിയും മനോജ്‌കെ ജയനും ഒരുമിച്ച് പങ്കെടുക്കുന്നത് കൊണ്ടുതന്നെ ആ പരിപാടിതന്നെ ഏറെ പ്രിയപ്പെട്ടതാണ് എന്നാണ് മനോജ് കെ ജയന്‍ പറഞ്ഞത്.

സിനിമയില്‍ അഭിനയിക്കുന്നത് സുഖമാണ്,എന്നാല്‍ മമ്മൂക്കയ്‌കൊപ്പം അഭിനയിക്കുന്നത് ഏറെ പ്രത്യേകതയുള്ളതാണ് എന്ന് മനോജ് കെജയന്‍ പറഞ്ഞു.
വളരെ കൗതുകം തോന്നുന്ന കാര്യമാണ് മമ്മൂട്ടിയില്‍ നിന്നും ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം ചെയ്ത മനോജ് ചിത്രങ്ങള്‍ക്കിടയില്‍ പഴശ്ശിരാജയിലെ തലക്കല്‍ ചന്തുവിനെ പറ്റിയുള്ള വെളിപ്പെടുത്തല്‍ ആദ്യമായിട്ടായിരുന്നു.

തലക്കല്‍ ചന്തു മുഖ്യകഥാപാത്രമാകുന്ന സിനിമയാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പഴശ്ശിയിലേക്കു എത്തുകയായിരുന്നു. എന്നാല്‍ താന്‍ തലക്കല്‍ ചമ്പു ചെയ്താല്‍ നന്നാകുന്നതിനേക്കാള്‍ മനോജ് ആ വേഷം പഴശ്ശിയില്‍ ഗംഭീരമാക്കി എന്നാണ് മമ്മൂട്ടി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News