ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം: ഡിവൈഎഫ്‌ഐയുടെ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു

സമൂഹത്തില്‍ ചേരിത്തിരിവും വിദ്വേഷവും വളര്‍ത്താന്‍ ഉതകുന്ന രീതിയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് തൃശ്ശൂര്‍ പോലീസ് ട്രെനിങ്ങ് ക്യാംപില്‍ ഡ്യൂട്ടിയുള്ള സിവില്‍ പോലീസ് ഓഫീസര്‍ ചിറ്റണ്ട സ്വദേശിയായ ഇരുമ്പകശ്ശേരി വീട്ടില്‍ ഐ.ബി ഷൈനിനെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.

ഡിവൈഎഫ്‌ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ലോക്ക് ഡൌണ്‍ സമയത്ത് തബ്ലീഗ് വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഇയാള്‍ വര്‍ഗീയ പോസ്റ്റ് ഇട്ട് പ്രചരിപ്പിച്ചത്. ഉത്തവാദിത്വപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ട് കൂടി ഇയാള്‍ ഇത്തരത്തില്‍ വര്‍ഗീയ സ്വഭാവമുള്ള നിരവധി പോസ്റ്റുകള്‍ ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News