പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കി

പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കി. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കി.

മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം സംസ്‌ക്കാരം നടത്തി. സെപ്തംബര്‍ 16ന് തോട്ടില്‍ വീണ് മരിച്ച അട്ടപ്പാടി ദോണിഗുണ്ട് സ്വദേശിനി വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.

രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊലീസ് ജില്ലാആശുപത്രിയില്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയതായി അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജാനകിയമ്മയുടെ മൃതദേഹമെന്ന രീതിയില്‍ സംസ്‌ക്കരിച്ചത് വള്ളിയമ്മയുടെ മൃതദേഹമായിരുന്നുവെന്ന് കണ്ടെത്തി.

ജാനകിയമ്മക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തിയതിനാല്‍ ബന്ധുക്കളും ഇക്കാര്യം തിരിച്ചറിഞ്ഞില്ല. വള്ളിയുടെ മൃതദേഹം മാറി നല്‍കിയതില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വകുപ്പ്തല അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News