പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ ചുവന്ന മഷി ഉപയോഗിച്ചെന്ന് നിഗമനം; മഷിക്കുപ്പി സമരം യുവജനസംഘടനകള്‍ക്ക് തന്നെ നാണക്കേട്

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പ്രവര്‍ത്തകര്‍ ചുവന്ന മഷി ഉപയോഗിച്ചെന്ന വിവാദം ശക്തമാവുന്നു. യൂത്ത് കോണ്‍ഗ്രസിന്റ മഷിക്കുപ്പി സമരം യുവജനസംഘടനകള്‍ക്ക് തന്നെ നാണക്കേടായി മാറിയെന്ന് ഡിവൈഎഫ്‌ഐ.

കഴിഞ്ഞ ദിവസം പാലക്കാട് യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് വ്യാപകമായ ആക്രമണത്തിന്റെ പേരില്‍ മാത്രമല്ല… ചുവന്ന മഷി മഷി ദേഹത്ത് പുരട്ടിയെന്ന വിവാദത്തിലും മുങ്ങി നില്‍ക്കുകയാണ്.

വി ടി ബല്‍റാം എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിനു മുന്നില്‍ ആസൂത്രിതമായി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. പോലീസിന് നേരെ വടിയും കല്ലുകളുമെല്ലാമുപയോഗിച്ചായിരുന്നു ആക്രമണം.

സമരം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞതിന് പിന്നാലെ കലക്ട്രേറ്റ് പരിസരത്ത് മഷിക്കുപ്പി കണ്ടെത്തി. ഉപയോഗിച്ച ശേഷം മഷിക്കുപ്പി ഉപേക്ഷിച്ച നിലയിലായിരുന്നു. പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ യൂത്ത് കോണ്‍. പ്രവര്‍ത്തകര്‍ ചുവന്ന മഷി ദേഹത്ത് പുരട്ടിയെന്നാണ് പോലീസിന്റെ നിഗമനം. നിരവധി പ്രവര്‍ത്തകര്‍ ചുവന്ന മഷി വസ്ത്രത്തില്‍ പുരട്ടിയെന്നാണ് സംശയിക്കുന്നത്.

ഇതിനിടെ ഒരു ചാനലില്‍ നിന്നുള്ള മഷി പുരട്ടുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ സമരത്തിനെതിരെ നിരവധി പേര്‍ പരിഹാസവുമായെത്തി. മഷിക്കുപ്പി സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് യുവജന സംഘടനകള്‍ക്ക് അപമാനമാണെന്നും ഇത്തരം അപഹാസ്യ സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡിവെെഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി പറഞ്ഞു.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്.ടി എച്ച് ഫിറോസ് ബാബു പറഞ്ഞു.

നാല് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സമരത്തിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ചുവന്ന മഷി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും ഇനി മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയതാണ്.

സാക്ഷിയായാണ് എന്‍ ഐ എ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തിയത് എന്നതിന്റെ തെളിവും പുറത്ത് വന്നു. സാഹചര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ ഇത്തരം സമരനാടകങ്ങളും ആക്രമണങ്ങളും എന്തിന് വേണ്ടിയാണെന്ന ചോദ്യമാണുയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News