ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ആമി ഡോറിസ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മോഡല്‍ ആമി ഡോറിസ്.

1997 സെപ്റ്റംബര്‍ അഞ്ചിന് യുഎസ് ഓപ്പണ്‍ ടെന്നിസ് മത്സരത്തിന്റെ ഇടവേളയിലായിരുന്നു സംഭവം. ട്രംപിന്റെ വിഐപി ലോഞ്ചിലെ ശുചിമുറിക്ക് പുറത്തുവെച്ച് അദ്ദേഹം തന്നെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ആമി ഡോറിസ് ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അന്ന് തനിക്ക് 24 വയസായിരുന്നു. ട്രംപിന് 51 ആയിരിക്കണമെന്നും ആമി പറഞ്ഞു.

മത്സരത്തില്‍ പങ്കെടുത്തതിന്റെ ടിക്കറ്റും ട്രംപിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ആമി ഡോറിസ് പുറത്തുവിട്ടിട്ടുണ്ട്.

ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന 26ാമത്തെ വനിതയാണ് ആമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News