പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: റിയയ്ക്ക് മുഖ്യപങ്കാളിത്തം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ അഞ്ചാം പ്രതി റിയയ്ക്ക് കേസില്‍ മുഖ്യപങ്കാളിത്തമെന്ന് അന്വേഷണ സംഘം. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനി രൂപീകരിച്ചത് കൂട്ടായ തീരുമാനത്തിലൂടെയെന്നും റിയ പൊലീസിന് മൊഴി നല്‍കി.

നിക്ഷേപത്തട്ടിപ്പില്‍ ഏറ്റവും ഒടുവില്‍ പിടിയിലായ റിയ ആന്‍ തോമസില്‍ നിന്നും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. സാമ്പത്തിക വിനിയോഗം ,അക്കൗണ്ട് വിവരങ്ങള്‍ ,പങ്കാളിത്തം തുടങ്ങിയവ ചോദിച്ചറിഞ്ഞു. ജയിലില്‍ കഴിയുന്ന തോമസ് ഡാനിയേല്‍, പ്രഭാ തോമസ് , റീനു, റീബ എന്നിവരുടെ മൊഴി അടിസ്ഥാനമാക്കിയും ചോദ്യം ചെയ്തു.

സ്ഥാപന നടത്തിപ്പില്‍ മുഖ്യ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നു റിയ സമ്മതിച്ചിട്ടുണ്ട്. എല്‍ എല്‍ പി കമ്പനികളിലെ നിക്ഷേപം കൂട്ടായ തീരുമാനമെന്ന് റിയയുടെ മൊഴി നല്‍കി. സൈബര്‍ സെല്‍ വിഭാഗവും റിയയെ ചോദ്യം ചെയ്തു.

റിമാന്‍ഡ് ചെയ്ത് റിയയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് തിങ്കളാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കും. മറ്റൊരു വഞ്ചന കേസുമായി ബന്ധപ്പെട്ട് ഇവരെ ഒരുമിച്ചിരുത്തി പൊലിസ് ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News