ഒരു കൊവിഡ് രോഗിയെ ചികിത്സിക്കാന്‍ 36 ലക്ഷം രൂപ; 72 ദിവസത്തിന് ശേഷം ടൈറ്റസ് ആശുപത്രി വിട്ടു

ഒരു കൊവിഡ് ബാധിതനെ ചികിത്സിച്ച് ഭേദമാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ചിലവഴിച്ചത് 36 ലക്ഷം രൂപ. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 72 ദിവസം ചികിത്സയിലായിരുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി ടൈറ്റസിനാണ് സര്‍ക്കാരിന്റെ കരുതല്‍.

കഴിഞ്ഞ ജൂലൈ 6 നാണ് കൊവിഡ് സ്ഥിതീകരിച്ച് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യ വ്യാപരിയായ ടൈറ്റസിനെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ടൈറ്റസിനെ 43 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സിച്ചു.

20 ദിവസം അബോധാവസ്ഥയിലുംമായിരുന്നു പതിനായിരക്കണക്കിന് രൂപ വിലയുള്ള ജീവന്‍ രക്ഷ മരുന്നുകളുടെ അനവധി ഡോസുകള്‍ നല്‍കി. 2 തവണ പ്ലാസ്മ തെറാപ്പി ചികിത്സക്കും വിധേയമാക്കി.

കോവിഡ് ബാധയില്‍ ആന്തരിക അവയവങ്ങള്‍ പലതും പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതോടെ 30 ഓളം തവണ വെന്റിലേറ്ററില്‍ തന്നെ ഡയാലിസിസിനും വിധേയമാക്കി. 6 ലക്ഷം രൂപ ചിലവില്‍ ICUവില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. ഫിസിയോതെറാപ്പിയിലൂടെ ചലന ശേഷിയും സംസാര ശേഷിയും ടൈറ്റസിന് വീണ്ടെടുക്കാനായി.

72 ദിവസം നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയാണ് ടൈറ്റസ് ആശുപത്രി വിട്ടത്.ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുകളും ക്ലീനിങ് സ്റ്റാഫുകളും അടക്കമുള്ള എല്ലാ ആശുപത്രി ജീവനക്കാരും കൈകോര്‍ത്തതോടെ മറ്റൊരു അതിജീവന മാതൃകയും പ്രതീക്ഷയുമാണ് ടൈറ്റസിന്റെ ഡിസ്ചാര്‍ജിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News