എറണാകുളത്ത് മൂന്നു അല്‍ ഖ്വയ്ദ തീവ്രവാദികള്‍ അറസ്റ്റില്‍; ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും പിടികൂടി; സംഘം വന്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എന്‍ഐഎ

എറണാകുളത്ത് നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ സംഘം പിടികൂടി. പെരുമ്പാവൂരില്‍ നിന്ന് ഒരാളേയും ആലുവ പാതാളത്തുനിന്ന് 2 പേരേയുമാണ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ പിടിച്ചത്. പശ്ചിമബംഗാള്‍ സ്വദേശികളായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് പിടിയിലായത്.

ദില്ലിയില്‍ അല്‍ഖ്വയ്ദ മോഡല്‍ ആക്രമണത്തിനടക്കം പദ്ധതിയിട്ടവരാണ് ഇവരെന്നും സംശയിക്കുന്നു. ഇവരടക്കം 9 പേരെയാണ് എന്‍ഐഎ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. പിടിയിലായവര്‍ എല്ലാവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്.

കൊച്ചിയില്‍ പിടിയിലായവര്‍ കെട്ടിട്ടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. കുടുംബവും ഒപ്പമുണ്ടായിരുന്നു. ആലുവ റൂറല്‍ പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്താലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. കേസ് ദില്ലി യൂണിറ്റിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ പ്രതികളെ ദില്ലിയിലേക്ക് കൈമാറിയേക്കും.

ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News