”ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം” ഭാമയെ യൂദാസിനോട് ഉപമിച്ച് എന്‍.എസ് മാധവന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിക്കെതിരായി കൂറുമാറിയ ഭാമയെ യൂദാസിനോട് ഉപമിച്ച് എന്‍.എസ് മാധവന്‍.

യൂദാസിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് എന്‍.എസ് മാധവന്‍ കുറിച്ചത്. നടി ഭാമയും സിദ്ദീഖും കൂറുമാറിയതില്‍ പ്രതിഷേധിച്ചും നടിക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രമുഖരായ പലരും രംഗത്തെത്തിയിരുന്നു.

ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കര്‍, ഇടവേളബാബു എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് വീണ്ടും ട്രെന്റിങ് ആയിരിക്കുകയാണ്. സഹപ്രവര്‍ത്തകയോട് എങ്ങനെയാണ് വഞ്ചന നടത്താന്‍ കഴിയുന്നതെന്നാണ് രമ്യ നമ്പീശന്‍ ചോദിച്ചത്. രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു, സയനോര തുടങ്ങിയവരെല്ലാം നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here