ഇന്ന് മലയാളിയുടെ പ്രിയ താരം കാവ്യാമാധവന് പിറന്നാള്‍

പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ ലോകത്തേക്കെത്തിയ നായികയാണ് കാവ്യാ മാധവന്‍. കമലിന്റെ തന്നെ അഴകിയ രാവണനിലെ അഴകുള്ള കൗമാരക്കാരി. പിന്നീട് ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം.

തെങ്കാശിപ്പട്ടണം, മീശമാധവന്‍, മിഴി രണ്ടിലും തുടങ്ങി നാടന്‍ പെണ്‍കുട്ടിയുടെ വശ്യതയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നായികയായി മാറി കാവ്യ. പെരുമഴക്കാലത്തിലെ അഭിനയത്തിന്റെ ഒതുക്കവും അടക്കവും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിലേക്കും എത്തിച്ചു. ഗദ്ദാമ, നാലുപെണ്ണുങ്ങള്‍ പോലെയുള്ള ചിത്രങ്ങളിലും കാവ്യയുടെ അഭിനയ സാന്നിധ്യം ശ്രദ്ധേയമായി.

ഇന്ന് കാവ്യ മാധവന്റെ പിറന്നാള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News