സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് എഎ റഹീം; സ്വാധീനമുള്ള നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്ക്; എന്‍ഐഎ വി.മുരളീധരന്റെ പങ്ക് പറയാതെ പറയുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

എന്‍ഐഎ കോടതിയില്‍ അറിയിച്ച കാര്യങ്ങള്‍ ഗൗരവതരമാണ്. നയതന്ത്ര ബാഗേജിലാണ് കടത്ത് നടന്നതെന്ന് വ്യക്തമാക്കുന്നു. വി.മുരളീധരന്‍ അറ്റാഷെയ്ക്ക് പങ്കില്ലെന്ന് തുടക്കം മുതല്‍ വാദിക്കുന്നു. എന്നാല്‍ ഇത് എന്‍ഐഎ തള്ളി. കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരന്‍ ഇരിക്കുന്ന കാലത്തോളം അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നും റഹീം വ്യക്തമാക്കി.

വലിയ സ്വാധീനമുള്ള നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. എന്‍ഐഎ വി.മുരളീധരന്റെ പങ്ക് പറയാതെ പറയുന്നുണ്ട്. എന്‍ഐഎ അവരുടെ നിസഹായ അവസ്ഥയിലാണ്. അന്വേഷണത്തെ അട്ടിമറിക്കാന്‍ വി.മുരളീധരന്‍ ശ്രമിക്കുന്നു. അന്വേഷണം ശരിയായ ദിശയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും വി.മുരളീധരന്‍ രാജിവയ്ക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ പികെ കുഞ്ഞാലിക്കുട്ടിക്കും മുസ്ലീംലീഗിനും എന്തൊക്കയോ ഒളിക്കാനുണ്ട്. അതുകൊണ്ടാണ് ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രു എന്ന് പറയുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

നടക്കുന്നത് മഷിക്കുപ്പി സമരമാണ്. അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനാണ് സമരനാടകം. അന്വേഷണം ശരിയായ ദിശയില്‍ പോകണമെന്ന് കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹമില്ല. കുഞ്ഞാലിക്കുട്ടി ബിജെപിക്കും യുഡിഎഫിനുമിടയിലെ ഇടനിലക്കാരനാണെന്നും എഎ റഹീം പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ അംബാസിഡറാണ് കേരളത്തിലേക്ക് ചേക്കേറിയ പി.കെ കുഞ്ഞാലിക്കുട്ടി. ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ പോയ കുഞ്ഞാലിക്കുട്ടിയാണ്, ബിജെപി തങ്ങളുടെ ശത്രുവല്ലെന്ന് ഇപ്പോള്‍ പറയുന്നതെന്ന് റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News