പപ്പയുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്; അമലയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി അമല പോള്‍. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് അമലയുടെ കുറിപ്പ്.

അമല പോളിന്റെ വാക്കുകള്‍:

പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഞങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല.

പപ്പയുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു.

രണ്ടാമത്തെ ആഗ്രഹം ഞങ്ങളുടെ ജീവിതപ്പാത മുറിച്ചുകടക്കുമ്പോള്‍ നിങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം തരണേയെന്നാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.

കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല. മിസ് ചെയ്യുന്നു. ജന്മദിന ആശംസകള്‍ പപ്പ.

Pappa me and jithu have never known you so much like we do today in our lives.
I have two wishes on your bday. First…

Posted by Amala Paul on Friday, 18 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News