ഈണം കൈവിടാതെ കുഞ്ഞു നക്ഷത്രയുടെ വലിയ പാട്ട്; വീഡിയോ പങ്കുവച്ച് പൂര്‍ണിമ

വരികള്‍ തെറ്റിയാലും ഈണം കൈവിടാതെ നക്ഷത്രക്കുട്ടിയുടെ പാട്ട്. പാട്ടില്‍ ലയിച്ച് പാടുന്ന നക്ഷത്രക്കുട്ടിയുടെ വീഡിയോ പങ്കുവച്ചത് പൂര്‍ണിമ ഇന്ദ്രജിത്താണ്. മലയാള സിനിമയില്‍ പ്രിയപ്പെട്ട താരജോഡികളായ പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റെയും രണ്ടാമത്തെ മകളാണ് നക്ഷത്ര.

പ്രേമം സിനിമയിലെ മലരേ എന്ന പാട്ടാണ് നക്ഷത്ര പാടുന്നത്. ഇടക്ക് വരികള്‍ തെറ്റുന്നുണ്ടെങ്കിലും പാട്ടില്‍ ലയിച്ച് ഈണം കൈവിടാതെയാണ് നക്ഷത്രക്കുട്ടി പാടുന്നത്. ‘ഇത്ര വര്‍ഷത്തിനിടെ കേട്ടതില്‍ ഏറ്റവും ക്യൂട്ടായ വേര്‍ഷന്‍,’ എന്നാണ് വിജയ് യേശുദാസ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമയും ഇന്ദ്രജിത്തും പങ്കുവെക്കുന്ന വിശേഷങ്ങള്‍ ആരധകര്‍ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിക്കാറുള്ളത്. നക്ഷത്രക്കുട്ടിയുടെ ഈ പാട്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇരുവരുടേയും മൂത്തമകള്‍ പ്രാര്‍ത്ഥനയുടെ പാട്ടും ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതായിരുന്നു. ലാലേട്ടാ എന്ന പാട്ട് ഇത്തരത്തില്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് നക്ഷ്ത്രയുടെ വീഡിയോയും പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here