സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കൈരളി ന്യൂസിന് രണ്ട് അവാര്‍ഡുകള്‍; മികച്ച അവതാരകന്‍ ബിജു മുത്തത്തി

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് രണ്ട് അവാര്‍ഡുകള്‍. മികച്ച വിദ്യാഭ്യാസ പരിപാടിയുടെ അവതാരകനുള്ള പുരസ്‌കാരം കൈരളി ന്യൂസിലെ ബിജു മുത്തത്തിയ്ക്ക്. മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും കൈരളി നേടി.

മികച്ച ടെലി ഫിലിമായി(20മിനിറ്റില്‍ കുറവ്) സാവന്നയിലെ മരുപ്പച്ചകള്‍ തെരഞ്ഞെടുത്തു. മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കൂടുതല്‍)വിഭാഗത്തില്‍ സൈഡ് എഫക്ടിനാണ് പുരസ്‌കാരം. മികച്ച കഥാകൃത്ത്(ടെലിഫിലിം) സുജിത് സഹദേവ്( സൈഡ് ഇഫക്ട്).

മികച്ച കോമഡി പ്രോഗ്രാം( മറിമായം), മികച്ച ഹാസ്യാഭിനേതാവ്  (നസീര്‍ സംക്രാന്തി, തട്ടീം മുട്ടീം, കോമഡി മാസ്‌റ്റേഴ്‌സ്),  സംവിധായകന്‍( സുജിത് സഹദേവ്- സൈഡ് ഇഫക്ട്), കലാസംവിധായകന്‍(ഷിബുകുമാര്‍- മഹാഗുരു), പ്രത്യേക ജൂറി പരാമര്‍ശം( ഐശ്വര്യ അനില്‍കുമാര്‍), ബാലതാരം (ബേബി ശിവാനി) എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹരായി. മന്ത്രി എകെ ബാലന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌ള

മികച്ച ഗ്രന്ഥം- പ്രൈം ടൈം ടെലിവിഷൻ കാഴ്ചകൾ (ഡോ. രാജൻ പെരുന്ന)

മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെയുള്ളത്)- സാവന്നയിലെ മണൽപച്ചകൾ (സംവിധാനം നൗഷാദ്)

മികച്ച ടെലിഫിലിം (20 മിനിറ്റിൽ കൂടുതലുള്ളത്)- സൈഡ് എഫക്റ്റ്സ് (സുജിത്ത് സഹദേവ്)

മികച്ച കഥാകൃത്ത്- സുജിത്ത് സഹദേവ് (സൈഡ് എഫക്റ്റ്സ്)

മികച്ച ടിവി ഷോ- ബിഗ് സല്യൂട്ട് (മഴവിൽ മനോരമ)

മികച്ച കോമഡി പ്രോഗ്രാം- മറിമായം (മഴവിൽ മനോരമ)

മികച്ച ഹാസ്യാഭിനേതാവ്- നസീർ സംക്രാന്തി (മഴവിൽ മനോരമയിലെ തട്ടീം മുട്ടീം, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്നിവയിലെ അഭിനയത്തിന്)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺവിഭാഗം) – ശങ്കർലാൽ

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺവിഭാഗം) – രോഹിണി എ പിള്ളൈ

മികച്ച അവതാരകൻ (വാർത്തേതര വിഭാഗം)- വാവ സുരേഷ് (സ്നേക്ക് മാസ്റ്റർ- കൗമുദി ടിവി)

മികച്ച ഡോക്യുമെന്ററി ‐ ദ തണ്ടർ ലൈറ്റനിങ്‌ ആൻഡ്‌ ദ റെയ്‌ൻ

മികച്ച ഡോക്യുമെന്ററി ക്യാമറാമാൻ ‐ ജിബിൻ ജോസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News