ചെമ്പനോടയും ചക്കിട്ടപ്പാറയും അടക്കമുള്ള പ്രദേശങ്ങൾ മലബാര്‍ വന്യജീവി മേഖല ബഫർ സോണിൽ; കേന്ദ്രവിജ്ഞാപനം പിൻവലിക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം: കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളെ മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം പിൻവലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.
ചെമ്പനോട, ചങ്ങരോത്ത്‌, ചക്കിട്ടപാറ, കൂരാച്ചുണ്ട്‌, കട്ടിപ്പാറ, പുതുപ്പാടി എന്നീ പ്രദേശങ്ങളെയാണ്‌ മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറക്കിയത്‌. മലയോര മേഖലയിലെ ജനങ്ങളെയാകെ ദോഷകരമായി ബാധിക്കുന്ന ഒരു നീക്കമാണിത്‌.

മലയോര കര്‍ഷകരുടെ ആശങ്ക അകറ്റുന്നതിനായി ഈ പ്രദേശങ്ങളെ മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ കേന്ദ്രസര്‍ക്കാരിനോട്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

മലയോര കര്‍ഷകരുടെ ആശങ്ക അകറ്റുന്നതിന്‌ ആവശ്യമായ സത്വര ഇടപെടല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News