നാടന്‍ വേഷത്തില്‍ സുന്ദരിയായി അനശ്വര രാജന്‍; സൈബര്‍ ആങ്ങളമാര്‍ ഇത് കാണുന്നുണ്ടോ?

വസ്ത്രധാരണത്തിന്റെ പേരില്‍ അടുത്തിടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര രാജന്‍. എന്നാല്‍ നാടന്‍ വേഷത്തില്‍ ശാലീന സുന്ദരിയായി എത്തിയിരിക്കുകയാണ് അനശ്വര ഇപ്പോള്‍.

നാടന്‍വേഷത്തിലുള്ള ചിത്രങ്ങള്‍ അനശ്വര തന്നെയാണ് സേഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചിരിക്കുന്നത്. വേഷം കൊണ്ട് ആളുകളെ അളക്കുന്ന സദാചാര ആങ്ങളമാര്‍ ഇതു കാണുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ അനശ്വര തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര.

‘പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍’ തുടങ്ങിയ കമന്റുകളോടെയായിരുന്നു അനശ്വരയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണം. ”ഞാന്‍ എന്തു ചെയ്യുന്നു എന്നോര്‍ത്ത് ആശങ്ക വേണ്ട,” എന്നാണ് അതിന് അനശ്വര നല്‍കിയ മറുപടി. താരങ്ങള്‍ അടക്കം നിരവധി പേര്‍ അനശ്വരയെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

View this post on Instagram

🌼 . . . 📸 @ishoooooooo

A post shared by ANUTTY 🦋 (@anaswara.rajan) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here