മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 12 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയില്‍ 21,907 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 11,88,015 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 425 മരണങ്ങളാണ് സംസ്ഥാനം രേഖപ്പെടുത്തിയത്. മരണസംഖ്യ 32,216 ആയി ഉയര്‍ന്നു.

23,501 രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ സംസ്ഥാനത്ത് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 8,57,933 ആയി ഉയര്‍ന്നു. നിലവില്‍ 2,97,480 പേരാണ് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 72.22 ശതമാനമാണെന്നും മരണനിരക്ക് 2.71 ശതമാനമാണെന്നും അധികൃതര്‍ അറിയിച്ചു.

57,86,147 കോവിഡ് -19 ടെസ്റ്റുകള്‍ ഇതുവരെ സംസ്ഥാനത്ത് നടത്തി. നിലവില്‍ 18,01,180 പേര്‍ ഹോം ക്വാറന്റൈനിലും 39,831 പേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പരിചരണത്തിലാണ്.

ധാരവിയില്‍ പുതിയ കോവിഡ് -19 കേസുകളുടെ എണ്ണം 20 കടന്നു. മേഖലയില്‍ രോഗബാധിതരുടെ എണ്ണം 3,018 ആയി. പ്രദേശത്ത് ഇതുവരെ 2,585 പേര്‍ രോഗമുക്തി നേടി. നിലവില്‍ 160 പേരാണ് ചികിത്സയില്‍ .

മഹാരാഷ്ട്രയിലെ 153 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. പോലീസ് സേനയില്‍ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 20,954 ല്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here