പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി. പത്തനംതിട്ടയില്‍ ലഭിച്ച പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.

2019 ലെ ഉപഭോക്തൃ തര്‍ക്ക നിയമം സെക്ഷന്‍ 35 പ്രകാരം പത്തനംതിട്ട വാഴമുട്ടം സ്വദേശിനി റോസമ്മ വര്‍ഗീസ് ആണ് കമ്മീഷനെ സമീപിച്ചത്. 2 ഇടപാടുകളിലായി 3 ലക്ഷത്തിലധികം തുക നിക്ഷേപിച്ചിരുന്നു. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും മുതലോ പലിശയോ തിരികെ കിട്ടിയില്ലെന്നുമാണ് 74 കാരിയുടെ പരാതി.

പരാതിയില്‍ എതിര്‍കക്ഷികളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, എന്നിവര്‍ അടുത്ത മാസം 19ന് ഹാജരാകണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്ന പക്ഷം കോടതി ചെലവ് ലീഗല്‍ ബെനിഫിറ്റ് ഫണ്ട്, അഭിഭാഷക ഫീസ്, എന്നിങ്ങനെ അധിക പണച്ചെലവിന് ഇടവരുത്തും. എന്നാല്‍ അഞ്ച് ലക്ഷം രൂപയുള്ള വരെ കേസില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഫീസില്ല.

ഒരു കോടി രൂപ വരെയുള്ള തര്‍ക്ക ഇടപാടുകള്‍ക്ക് നാമമാത്രമായ ഫീസ് നിരക്കുമാണ് നിലവിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here