കോടികള്‍ വിലയുള്ള വസ്തു കൈയ്യേറി ബിജെപി ഓഫീസ് സ്ഥാപിച്ചു; കോടതി വിധി കാറ്റില്‍ പറത്തി നേതാക്കള്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ കോടികള്‍ വിലയുള്ള വസ്തു കൈയ്യേറി ബി ജെ പി പാര്‍ട്ടി ഓഫീസ് സ്ഥാപിച്ചെന്ന് പരാതി. റയില്‍വേ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ 40 സെന്റ് വസ്തുവും വീടുമാണ് ബിജെപി നേതാക്കള്‍ കൈയ്യേറിയത്.

പാറശ്ശാല പോലീസ് സ്റ്റേഷന് സമിപം താമസിച്ചിരുന്ന രാമകൃഷ്ണന്‍ ഗാന്ധിമതി ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനാല്‍ വളര്‍ത്തു പുത്രനായ അനുരാഗിന് നല്‍കിയതാണ് ഈ വീടും നാല്‍പ്പത് സെന്റ് പുരയിടവും. രാമകൃഷ്ണന്‍ ഗാന്ധിമതി ദമ്പതികള്‍ കാലശേഷമാണ് വസ്തുവിന്റെ അവകാശം അനുരാഗിന് വില്‍പത്രം മുഖാന്തിരം എഴുതി വച്ചത്. തുടര്‍ന്ന് ഇവരുടെ കാലശേഷം ഇയ്യാള്‍ അനുഭവിച്ച് വരുകയായിരുന്നു. എന്നാല്‍ വസ്തുക്കളുടെ മൂല്യത്തിലുള്ള വ്യത്യാസം ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കത്തില്‍ കലാശിച്ചതോടെ അവസരം മുതലെടുത്തു ബിജെപി പാറശ്ശാല മണ്ഡലം കമ്മിറ്റി ബലാല്‍കരാമായി അനുരാഗിന്റെ വസ്തുവും വീടും കയ്യേറി ഓഫീസ് സ്ഥാപിച്ചെന്നാണ് അനുരാഗിന്റെ അച്ഛന്‍ പറയുന്നത്.

ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ അതിക്രമിച്ചു കയറിയരെ ഒഴിവാക്കാന്‍ കോടതി വിധി വന്നു. എന്നാല്‍ കോടതി വിധി കാറ്റില്‍ പറത്തി ബിജെപി ഇപ്പോഴും അവിടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കോടതി വിധി നടപ്പാക്കാന്‍ പാറശ്ശാല സി ഐക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തില്ലെന്നും എന്ന് ഇവര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here