ലോക്ക് ഡൗണ്‍ കാലത്തെ സൈബര്‍ സുരക്ഷക്കുളള പ്രാധാന്യം വിളിച്ചോതി കൊക്കൂണിന്റെ വെര്‍ച്വല്‍ പതിപ്പിന് സമാപനം

കൊച്ചി: ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കരകയറ്റിയത് ഐടി രംഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അതോടൊപ്പം തന്നെ സൈബര്‍ രംഗത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവും, അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികളും ലോക രാജ്യങ്ങളിലെ സൈബര്‍ വിഗദ്ധര്‍ ഒത്തൊരുമിച്ച് നിര്‍ദ്ദേശം നല്‍കിയതോടെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സ് കൂടുതല്‍ ജനകീയമാകുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധികാരം ഇത്തവണ നടത്തിയ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ സുരക്ഷിതത്വത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്ന ദക്ഷിണ ഏഷ്യയിലെ തന്നെ ഏറ്റവും വലിയൊരു കോണ്‍ഫറന്‍സ് ആയ കൊക്കൂണ്‍ ഇതിനകം രാജ്യാന്തര തലത്തില്‍ വളരെയേറെ ശ്രദ്ധേയമായതായി മുഖ്യമന്ത്രി പറഞ്ഞു.

ഈ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സൈബര്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഓരോ വര്‍ഷവും താല്‍പര്യം പ്രകടിപ്പിക്കുകയും, മുന്‍കൈ എടുക്കുകയും ചെയ്യുന്ന പബ്ബിക് പ്രൈവസി സെക്ടഴ്‌സിനും, ഐ.ടി ആന്റ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കോണ്‍ഫറന്‍സിലൂടെ സൈബര്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എല്ലാ ആശയങ്ങളും പങ്കുവെക്കുന്ന ബിസിനസ് കമ്മ്യൂണിറ്റിയുടേയും പ്രവര്‍ത്തനം മാതൃകാപരമാണ്. ഇതിലൂടെ വ്യവസായ മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയും സമൂഹത്തിന്റെ പുരോഗതിയില്‍ ഒരു വലിയ പങ്കുവഹിക്കാനും ബിസിനസ് സമൂഹത്തിന് സാധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെ എല്ലാ വര്‍ഷവും വലിയ വിജയത്തോടെ തന്നെ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച് വരുകയാണ്. വരും കാലങ്ങളില്‍ ഇനിയും വലിയ വിജയത്തോടെ ഇത് തുടരാനാവട്ടെയെന്നും ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളാ പൊലീസിനും, ഇസ്രയ്ക്കും കൂടുതല്‍ കാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

വര്‍ഷങ്ങളായി കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും എഡിജിപി മനോജ് എബ്രഹാമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

അന്താഷ്ട്ര തലത്തില്‍ തന്നെ സൈബര്‍ സുരക്ഷയെ പറ്റി ഏറ്റവും വിജയകരമായ ഒരു കോണ്‍ഫറന്‍സായി കൊക്കൂണിനെ മാറ്റാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്ന് ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രാവശ്യം ഓണ്‍ലൈനായിട്ടാണ് കൊക്കൂണ്‍ സംഘടിപ്പിച്ചത്. എന്നിട്ടും മികച്ച പ്രതികരണമാണ് ലഭിച്ചത്. 75000ത്തില്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 5000ത്തില്‍ അധികം പേര്‍ പങ്കെടുക്കുകയും ചെയ്ത ഒരു മഹത്തായ കോണ്‍ഫറന്‍സ് ആയി കൊക്കൂണ്‍ മാറിയെന്നും ഡിജിപി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ തന്നെ 2 മില്ല്യണ്‍ അധികം ആളുകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുവെന്നത് വലിയ പ്രത്യേകതയാണെന്നും ഡിജിപി പറഞ്ഞു.

കേരളാ പൊലീസിന്റെ കീഴില്‍ നടത്തുന്ന മഹത്തായ കോണ്‍ഫറന്‍സ് ആയ കൊക്കൂണിനെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ വിജയകരമായി മാറ്റാന്‍ ഇത്തവണ സാധിച്ചതായി ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാനും, സൈബര്‍ ഡോം നോഡല്‍ ഓഫീസറും, എഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു.

ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ടെക്‌നോളജി എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ബിസിനസ്സിന്റെ കാര്യത്തിലായാലും, കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലായാലും. ദൈനംദിന ജീവിത്തതില്‍ അവിഭാജ്യ ഘടകമായി ഇന്റര്‍നെറ്റ് ഇന്ന് മാറിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ നടക്കുന്ന സൈബര്‍ ക്രൈമുകളും വര്‍ദ്ധിച്ച് വരുകയാണ്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ നോക്കിയാല്‍ നിരവധി സ്ത്രീകളും കുട്ടികളും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത് എല്ലാം പരിഹിരിക്കുന്നതിന് വേണ്ടിയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടിയുമാണ് കൊക്കൂണ്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും എഡിജിപി പറഞ്ഞു.

വ്യത്യസ്ഥമായ ടെക്‌നോളജിയുടെ ഉപയോഗവും ഇത് വഴി നടക്കുന്ന സൈബര്‍ക്രൈമുകളും, പരിഹാര മാര്‍ഗങ്ങള്‍ വിദഗ്ധരുടെ ക്ലാസുകളിലൂടെ കോണ്‍ഫറന്‍സിങ്ങ് വഴി മനസ്സിലാക്കാന്‍ സാധിച്ചു. 100 ഡെലിഗേറ്റുമായി 13 വര്‍ഷം മുന്‍പ് ആരംഭിച്ച കൊക്കൂണില്‍ ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 5000 ത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തായാത് ചരിത്ര വിജയം തന്നെയാണ്.
കോക്കൂണില്‍ നടന്ന ചര്‍ച്ചകളുടേയും, വ്യത്യസ്ഥമായ ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ സൈബര്‍ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാമെന്ന് നമുക്ക് മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പോലിസിബിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെസി പാഗ് , ഇസ്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News