കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സിദ്ധിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ആക്ടിവിസ്റ്റ് രേവതി സമ്പത്തും. തന്നോട് ലൈംഗികത ആവശ്യപ്പെട്ട് സംസാരിച്ച സിദ്ധിഖിന്റെ കൂറുമാറ്റത്തില്‍ അതിശയപ്പെടുന്നില്ലെന്നാണ് രേവതി പറയുന്നത്.
രേവതി പറയുന്നു:
“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!
ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാള്‍ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം.
പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവര്‍ത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തില്‍ നിങ്ങള്‍ അടയാളപ്പെടും.
സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ !
“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി…
Posted by Revathy Sampath on Friday, 18 September 2020
Get real time update about this post categories directly on your device, subscribe now.