കുഞ്ചിത്തണ്ണിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി #WatchVideo

ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ വയോധികനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി രക്ഷപ്പെടുത്തി. രാത്രി പാലത്തിന്റെ ഭിത്തിയില്‍ കിടന്നുറങ്ങിയ ബൈസണ്‍വാലി സ്വദേശി മണ്ണുപുരയിടത്തില്‍ ബേബിച്ചനെയാണ് രക്ഷിച്ചത്.

പാലത്തിനടിയില്‍ കുടുങ്ങിയ 70 കാരനെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി രക്ഷപ്പെടുത്തിയത്. ഒന്നര മാസത്തോളമായി കുഞ്ചിത്തണ്ണി പാലത്തിന്റെ ബീമില്‍ അന്തിയുറങ്ങിയിരുന്ന ബൈസണ്‍വാലി സ്വദേശി മണ്ണുപുരയിടത്തില്‍ ബേബിച്ചനെ അടിമാലി, മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

മുതിരപ്പുഴയാറിന് കുറുകെയുള്ള പാലത്തിന് താഴെ കുടുങ്ങിക്കിടക്കുകയായിരുന്ന ബേബിച്ചനെ രാവിലെ 7 മണിയോടെ സമീപവാസിയായ സര്‍പ്പക്കുഴിയില്‍ ഷിജുവാണ് ആദ്യം കണ്ടത്. കനത്തമഴയില്‍ വെള്ളം ഉയര്‍ന്ന് ബേബിച്ചന്‍ ഉറങ്ങിയിരുന്ന ബീമിനൊപ്പം വെള്ള എത്തിയ നിലയിലായിരുന്നു.

തുടര്‍ന്ന് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. അടിമാലി യൂണിറ്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്, മൂന്നാര്‍ യൂണിറ്റ് സ്റ്റേഷന്‍ ഓഫീസര്‍ ബാവുരാജ്, ബാബു ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴസ് സംഘം എത്തി വല ഉപയോഗിച്ചാണ് ബേബിച്ചനെ രക്ഷപ്പെടുത്തിയത്.

ഫയര്‍ഫോഴ്‌സിന്റെ മൂന്നാര്‍, അടിമാലി യൂണിറ്റുകളില്‍ നിന്നായി 25 ഓളം ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News