കോഴിക്കോട്: എംസി കമറുദീന്റെ മറ്റൊരു തട്ടിപ്പിന്റെ വിവരങ്ങള്‍ കൂടി കൈരളി ന്യൂസ് പുറത്ത് വിടുന്നു.
കമറുദീന്‍ ചെയര്‍മാനായ തൃക്കരിപ്പൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് പ്രവര്‍ത്തിക്കുന്നത് അംഗീകാരമില്ലാത്ത കെട്ടിടത്തില്‍. ഷോപ്പ് ആവശ്യത്തിന് അനുവദിച്ച കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനം നടത്താനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കോളേജിനില്ല. പഞ്ചായത്ത് അനുമതിയില്ലാതെയാണ് കെട്ടിടത്തിന്റെ മൂന്നാം നില പണിതിരിക്കുന്നത്. ഇവിടെ പഠിക്കുന്ന 400 ഓളം വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍. 2013 ല്‍ യുഡിഎഫ് സര്‍ക്കാറാണ് ചട്ടങ്ങള്‍ ലംഘിച്ച് കോളേജിന് അനുമതി നല്‍കിയത്.
തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു.
എം സി കമറുദീന്‍ എംഎല്‍എ ചെയര്‍മാനും കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ട്രഷററുമായ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 2013 ലാണ് തൃക്കരിപ്പൂര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്. ചട്ടങ്ങളൊക്കെ മറികടന്നാണ് അന്നത്തെ Udf സര്‍ക്കാര്‍ കോളേജിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.
കോളേജ് ആരംഭിച്ച് 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറണം എന്നാണ് ചട്ടം. എന്നാല്‍ 7 വര്‍ഷമായിട്ടും ഈ കോളേജ് പ്രവര്‍ത്തിക്കുന്നത് യാതൊരു സൗകര്യവുമില്ലാത്ത വാടകക്കെട്ടിടത്തിലാണ്.കട തുടങ്ങാന്‍ നല്‍കിയ കെട്ടിട ലൈസന്‍സ് ഉപയോഗിച്ചാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനം നടത്താനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കോളേജിനില്ലെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വിവരാവകാശം പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.പഞ്ചായത്ത് അനുമതിയില്ലാതെയാണ് കെട്ടിടത്തിന്റെ മൂന്നാം നില പണിതിരിക്കുന്നതെന്നും രേഖകളില്‍ പറയുന്നു.
വന്‍ തുക ഡൊണേഷന്‍ വാങ്ങിയാണ് കോളേജില്‍ കുട്ടികളെ ചേര്‍ക്കുന്നത്. ഇവിടെ പഠിക്കുന്ന 400 ഓളം കുട്ടികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര നടപടി സ്വികരിക്കുമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റംഗം ഡോ. വിപിപി മുസ്തഫ കൈരളി ന്യൂസിനോട് പറഞ്ഞു.
അതേ സമയം കോളേജിന് വേണ്ടിയും കമറുദീനും ലീഗ് നേതാക്കളും നിരവധി പേരില്‍ നിന്ന്‌കോടിക്കണക്കിന് രൂപ നിക്ഷേപമായി വാങ്ങിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്

Get real time update about this post categories directly on your device, subscribe now.