നടന്‍ വിനായകന്‍ സംവിധായകനാകുന്നു; നിര്‍മാണം ആഷിഖ് അബു

നടന്‍ വിനായകന്‍ സംവിധായകന്റെ വേഷത്തിലെത്തുന്നു. ‘പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരം സംവിധായകന്റെ കുപ്പായമണിയുന്നത്.  സംവിധായകന്‍ ആഷിക് അബുവാണ് വിവരം പുറത്തുവിട്ടത്.

അഭിനയത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ ‘പാര്‍ട്ടി’യിലൂടെ  അടുത്ത വര്‍ഷം സംവിധായകന്റെ വേഷത്തിലെത്തുമെന്ന് ആഷിഖ് അബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിനായകന്‍ തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്യുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും.
“പാർട്ടി ” അടുത്ത വർഷം. #PartyFilm #OPM

Posted by Aashiq Abu on Sunday, 20 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News