ട്രംപിനെ തേടി വിഷം പുരട്ടിയ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്തെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലാണ് വിഷം പുരട്ടിയ കത്ത് എത്തിയത്.

ട്രംപിന്റെ കയ്യില്‍ എത്തുന്നതിന് മുമ്പ് കത്ത് തടയാനായതിനാല്‍ അപകടം ഒഴിവായി.യുഎസ് ഗവണ്‍മെന്റിന്റെ തപാല്‍ വകുപ്പില്‍ എത്തിയ കത്ത് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷം പുരട്ടിയിട്ടുള്ളതായി കണ്ടെത്തിയത്.

റിസിന്‍ എന്ന മാരക വിഷമാണ് കത്തില്‍ പുരട്ടിയിരുന്നത്. റിസിന്‍ ശരീരത്തില്‍ കടന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനിടെ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാനഡയില്‍ നിന്നാണ് വൈറ്റ് ഹൗസിലേക്ക് കത്ത് വന്നതെന്നാണ് വിവരം.

ഇതിന് മുന്‍പും വൈറ്റ് ഹൗസി ലേക്ക് വിഷം പുരട്ടിയ കത്തുകള്‍ എത്തിയിട്ടുണ്ട്.സംഭവത്തില്‍ എഫ്ബിഐയും യുഎസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here