മാതൃത്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സ്ത്രീ ജീവിതത്തിന്റെ 5 വ്യത്യസ്ത ഘട്ടങ്ങള്‍ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സീരിസ് ആയ പെണ്ണാളിന്റെ ആദ്യഘട്ടങ്ങളായ ബാല്യം, കൗമാരം, യൗവ്വനം എന്നിവയ്ക്ക് ശേഷം നാലാം ഘട്ടമായ മാത്യത്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

അമ്മയാകാനൊരുങ്ങുന്ന പേര്‍ളി മാണിയാണ് മാത്യത്വത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത് എന്നതും ഏറെ കൗതുകകരമാണ്. പേര്‍ളി മാണിയുടെ ഫെയിസ്ബുക്ക് പേജില്‍ ഇന്ന് ആണ് റിലീസ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഷൈല തോമസ് ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച മാതൃത്യത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മിയാണ്.

ഡോ. ഷാനി ഹഫീസ് ആലപിക്കുന്ന മാതൃത്വത്തിന്റെ സംഗീതം ഗായത്രി സുരേഷും ക്യാമറ സുമേഷ് സുകുമാരനുമാണ്. ദേശീയ അവാര്‍ഡ് ജേതാവ് സാവിത്രി ശ്രീധരനും രഞ്ജു അരവിന്ദും അഭിനയിക്കുന്ന മാതൃത്വം യൂട്യൂബില്‍ ഉടന്‍ റീലീസ് ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News