12 കോടിയുടെ ഓണം ബമ്പര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

ഈ വര്‍ഷത്തെ  തിരുവോണം ബമ്പര്‍ ഭാഗ്യം തേടിയെത്തിയത് കൊച്ചി കടവന്ത്ര സ്വദേശി അനന്തുവിനെയാണ്. 12 കോടിയുടെ ഓണം ബമ്പര്‍ ലഭിച്ച 24 വയസുകാരനായ അനന്തു ദേവസ്വം ജീവനക്കാരനാണ്. അനന്തു എടുത്ത  TB173964 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.

കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമെന്നും ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റതെന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്.

300 രൂപയായിരുന്നു ടിക്കറ്റ് തുക. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനുള്ളില്‍ വിജയികള്‍ ടിക്കറ്റ് നല്‍കി പണം കൈപറ്റണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here