അനുരാഗ് കശ്യപിന് പിന്തുണയുമായി നടി തപ്‌സി പന്നു

പീഡനാരോപണത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി നടി തപ്‌സി പന്നു. താന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് എന്നാണ് തപ്‌സി കുറിച്ചത്.

സിനിമ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് തപ്‌സി നിലപാട് വ്യക്തമാക്കിയത്. അനുരാഗിന്റെ തോളില്‍ കൈവച്ച് നടന്നുപോകുന്ന തപ്‌സിയാണ് ചിത്രത്തില്‍.

അതിനൊപ്പം കുറിച്ചത് ഇങ്ങനെ: ”ഇത് നിനക്കു വേണ്ടിയാണ്. ഞാന്‍ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റായ എന്റെ സുഹൃത്തിന്. നിങ്ങളുടെ മറ്റൊരു മികച്ച സൃഷ്ടിയുടെ സെറ്റില്‍വച്ച് ഉടന്‍ കണ്ടുമുട്ടാം. അതിലൂടെ നിങ്ങള്‍ രൂപം നല്‍കുന്ന ലോകത്തെ സ്ത്രീകള്‍ എത്രത്തോളം ശക്തരാണെന്ന് കാണിക്കാം.”

ബോളിവുഡ് നടി പായല്‍ ഘോഷാണ് അനുരാഗിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അനുരാഗ് തന്നെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News