മലയാള സീരിയല്‍ രംഗത്തെ 42 പേര്‍ക്ക് കൊവിഡ്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രധാന അഭിനേതാക്കളടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്.

മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയല്‍ ലൊക്കേഷനിലെ 25 പേര്‍ക്കും ഫ്‌ളവേഴ്‌സ് ചാനലിലെ കൂടത്തായി സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇത്രയുമധികം പേര്‍ക്ക് രോഗം ബാധിച്ചതോടെ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ സമയത്ത് സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇളവുകള്‍ പ്രഖ്യാപിച്ച സമയത്താണ് സംസ്ഥാനത്തെ സീരിയല്‍ ഷൂട്ടുകള്‍ പുനരാരംഭിച്ചത്. സ്റ്റുഡിയോകളിലെ ഷൂട്ടുകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്കുമായിരുന്നു അനുമതി.

ലോക്ക്ഡൗണ്‍ കാലത്ത് സീരിയല്‍ രംഗം കനത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. തുടര്‍ന്നാണ് ഷൂട്ടിന് അനുമതി നല്‍കിയത്. കനത്തനിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിംഗിന് അനുമതി നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News