ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും

അണ്‍ലോക്ക് നാലിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും.

അണ്‍ലോക്ക് നാലിന്റെ ഭാഗമായാണ് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. പൊതുചടങ്ങുകളില്‍ ഇനി മുതല്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിലും 100 പേര്‍ക്ക് പങ്കെടുക്കാം. കണ്ടെയിന്‍മെന്റ് സോണിനു പുറത്തുള്ള സ്‌കൂളുകളിലെ ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും 50 ശതമാനം അധ്യാപകര്‍ക്കും സ്‌കൂളിലെത്താം.

രക്ഷിതാവിന്റെ സമ്മതത്തോടെയാവണം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തേണ്ടത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിനാണ് അധ്യാപകര്‍ പ്രധാനമായും സ്‌കൂളിലെത്തേണ്ടത്. ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ഇളവുകള്‍ പ്രാബല്യത്തില്‍ വന്നാലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. തെര്‍മല്‍ സ്‌കാനിങ്ങിനു ശേഷം മാത്രമെ പരിപാടികളില്‍ പങ്കെടുക്കാവു. മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കണം. പൊതു ചടങ്ങുകളില്‍ സാമൂഹികാകലം നിര്‍ബന്ധമായും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here