അബ്ദുള്‍ കലാം സ്മാരകത്തില്‍ മുടങ്ങാതെ പൂക്കളര്‍പ്പിക്കുന്ന ഒരാള്‍; പിന്നിലെ കഥ #WatchVideo

കഴിഞ്ഞ ആറ് വര്‍ഷമായി കൊച്ചി മറൈന്‍ ഡ്രൈവിലുള്ള അബ്ദുള്‍കലാം സ്മാരകത്തില്‍ മുടങ്ങാതെ പൂക്കളര്‍പ്പിക്കുന്ന ഒരു വ്യക്തിയുണ്ട്. കൊല്ലം ചവറ സ്വദേശിയായ ശിവദാസനാണ് മുന്‍ രാഷ്ട്രപതിയുടെ പ്രതിമയില്‍ ദിവസവും പൂക്കള്‍ സമര്‍പ്പിക്കുന്നത്. മുന്‍പ് രണ്ടു തവണ ശിവദാസന്‍ എപിജെ അബ്ദുള്‍ കലാമിനെ അദ്ദേഹം കേരളത്തില്‍ എത്തിയപ്പോള്‍ നേരില്‍ കണ്ടിട്ടുണ്ട്.

മരപ്പണിക്കാരനായിരുന്ന ശിവദാസന്‍ അപകടത്തില്‍ പരുക്കേറ്റതിന് ശേഷമാണ് കൊച്ചിയില്‍ എത്തിയത്. ഇപ്പോള്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റ് ജീവിക്കുന്ന ശിവദാസനെ യാദൃച്ഛികമായാണ് കൊച്ചിയിലെ കൈരളി ന്യൂസ് വാര്‍ത്താ സംഘം കണ്ടു മുട്ടിയത്. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ശിവദാസന്റെ വിശേഷങ്ങളാണ് ഗുഡ് മോര്‍ണിങ് കേരളത്തില്‍ അടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News