അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണം: പരസ്പരം ഏറ്റുമുട്ടി രാധിക ആപ്തേയും കങ്കണയും

ലൈംഗിക ആരോപണത്തില്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി പ്രമുഖ നടിമാര്‍ രംഗത്ത്.

അനുരാഗ് കശ്യപിന്റെ സാന്നിധ്യത്തില്‍ പൂര്‍ണ സുരക്ഷിതത്വമാണ് അനുഭവപ്പെടാറെന്ന് നടി രാധിക ആപ്തേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തുല്യതയോടെയാണ് എന്നും പരിഗണിച്ചിട്ടുള്ളത്. സ്നേഹവും പരസ്പര ബഹുമാനവുമാണ് തങ്ങള്‍ക്കിടയിലുള്ളത്. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പ്രചോദനമായ, എപ്പോഴും പിന്‍തുണ നല്‍കുന്ന വ്യക്തിത്വമാണ്. എന്നും തന്റെ വിശ്വസ്ത സുഹൃത്തായിരിക്കുമെന്നും രാധിക അനുരാഗിനുള്ള സന്ദേശമായി എഴുതി.

അതേസമയം, മീടു ആരോപണത്തില്‍ അനുരാഗ് കശ്യപിനെയും പായല്‍ ഘോഷിനെയും ടാഗ് ചെയ്ത് ട്വീറ്റുകളുമായി കങ്കണയും രംഗത്തെത്തി. അനുരാഗ് പായലിനോട് ചെയ്തത് ബോളിവുഡില്‍ പതിവാണെന്ന് കങ്കണ പറയുന്നത്.

കങ്കണ പറഞ്ഞത്: ”പലരും നിങ്ങളെ മുതലെടുത്ത് ഉപദ്രവിച്ച ശേഷം അപമാനിക്കുകയും നിശബ്ദരാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആരോടും പരാതിപ്പെടാത്തത്. അതെ, എന്റെ പ്രതികാരം ഞാന്‍ തന്നെ തീര്‍പ്പാക്കുന്നു. നിങ്ങളെ പോലുള്ള ഷണ്ഡന്‍മാരോട് സഹായം ചോദിക്കില്ല. മീടു ഹാഷ്ടാഗ് ബോളിവുഡില്‍ വലിയ പരാജയമാണ് എന്ന് ഉറപ്പാണ്. അതിന്റെ കാരണം മിക്ക ബലാത്സംഗികളും ലിബറലുകളാണ്, പായല്‍ ഘോഷിനെ പോലെ മറ്റെല്ലാ ഇരകളെയും അവര്‍ അപമാനിക്കുകയും നിശബ്ദരാക്കുകയും ചെയ്യും.”

നടി പായല്‍ ഘോഷ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്. 2014ല്‍ ആയിരുന്നു സംഭവമെന്നും ഇപ്പോള്‍ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും നടി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News