മാസ്‌ക്: ഒളിഞ്ഞിരിക്കുന്ന അപകടം

ജീവനോടൊപ്പം ജീവിതവും ഒരുമിച്ചു കൊണ്ടുപോകുകയാണ് നമ്മള്‍. കൊവിഡിനൊപ്പം ജീവിക്കുമ്പോള്‍ കൊവിഡ് പിടിപെടാതിരിക്കാനും മറ്റുള്ളവരിലേക്ക് പടര്‍ത്താതിരിക്കാനുമുള്ള പ്രധാന ആയുധം ആണ് മാസ്‌ക്.

ഒരു സമൂഹത്തിലെ 80 ശതമാനത്തിലധികം ആളുകള്‍ മാസ്‌ക് ധരിക്കുന്നെങ്കില്‍ വളരെ പ്രയോജനപ്രദം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പിന്നെന്തുകൊണ്ടാണ് കൊവിഡ് പകരുന്നത്.

ഏറ്റവും പ്രധാനപ്പെട്ട കാരണം താടിയിലുള്ള മാസ്‌ക് ആണ്. മാസ്‌ക് ഇടയ്ക്കിടയ്ക്ക് താടിയിലേക്കു താഴ്ത്തി വെക്കുന്നത് നമ്മുടെ ശീലമായി മാറി, വളരെ എളുപ്പവുമാണ്. നമ്മളെന്തിനാണ് മാസ്‌ക് ധരിക്കുന്നത്. രോഗാണുക്കള്‍ വായിലൂടെയും മൂക്കിലൂടെയും ഉള്ളില്‍ കടക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് നമ്മളില്‍ നിന്ന് അണുക്കളെ പകര്‍ന്നു കൊടുക്കാതിരിക്കാനും.

മാസ്‌ക് താടിയിലേക്കു താഴ്ത്തിയും ഉയര്‍ത്തിയും വെയ്ക്കുമ്പോള്‍ കഴുത്തില്‍ വന്നിരിക്കാവുന്ന വൈറസിനെയും ബാക്ടീരിയെയും പിടിച്ചുയര്‍ത്തി മൂക്കിലേക്കും വായിലേക്കും നമ്മള്‍ എത്തിക്കുകയാണ് .

ഒരു രീതിയിലും നമ്മിലേക്ക് എത്താന്‍ സാധ്യതയില്ലാത്ത അണുക്കളെ കൂടി ശരീരത്തിലേക്ക് കടത്തിവിടുകയാണ്. മാസ്‌ക് അണിഞ്ഞു കഴിഞ്ഞാല്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ല എന്ന് പറയുമ്പോള്‍ നമ്മള്‍ ഒരു ദിവസം എത്ര തവണയാണ് മാസ്‌ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. ഇത് മാസ്‌ക് ധരിക്കാത്തതിന് തുല്യമാണ് . ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌ക് താടിയില്‍ വെക്കാതെ ഊരി മാറ്റിയ ശേഷം വീണ്ടും ധരിക്കുക.

ലോക്ക്ഡൗണ്‍ സംരക്ഷണമില്ലാത്ത ഈ കാലത്തും നമുക്ക് ജീവനെ സംരക്ഷിച്ചെ പറ്റൂ
കൈകള്‍ വൃത്തിയാക്കിയും സാമൂഹ്യ അകലം പാലിച്ചും കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ചും കരുതലോടെ ജീവന്റെ വിലയുള്ള ജാഗ്രത പുലര്‍ത്തുക.

ഡോ.മുഹമ്മദ് അഷീല്‍

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

  • പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക
  • വൃത്തിഹീനമായ ഇടങ്ങളില്‍ മാസ്‌ക് വെക്കാതിരിക്കുക
  • ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം മാസ്‌ക് മാറ്റി വെക്കുക
  • തുണി മാസ്‌ക് കഴുകി ഉപയോഗിക്കുക
  • ഉപയോഗിച്ച മാസ്ക് വഴിയില്‍ വലിച്ചെറിയാതിരിക്കുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here