ഒടുവില്‍ കണ്ടെത്തി ആ കുട്ടിദമ്പതികളെ; വിവാഹ ഫോട്ടോഷൂട്ടിന്റെ സത്യാവസ്ഥ ഇങ്ങനെ…

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയ ഒരു ഒരു വിവാഹ ഫോട്ടോയുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

കണ്ടാല്‍ കുട്ടിത്വമുള്ള ദമ്പതികളുടെ വിവാഹ ഫോട്ടോ വിവാദമായിരുന്നു. ചിത്രത്തിനു താഴെ നിരവധി കമന്റുകള്‍ നിറഞ്ഞതോടെയാണ് ഫോട്ടോ വൈറലായത്.

ഇത് ബാല വിവാഹമാണെന്നും രണ്ട് പേര്‍ക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്നുമുള്ള ആക്രോശങ്ങള്‍ നിറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ മനസിലാക്കിയതോടെയാണ് സംഭവത്തില്‍ ആരോപണമുന്നയിച്ചവരാണ് തെറ്റുകാരെന്ന് മനസിലാക്കുന്നത്.

ശ്രീലങ്കിയിലെ രത്‌നപുരിയിലെ ഒരു വിവാഹ ചിത്രമായിരുന്നു ഇത്. തീക്ഷണ എന്ന ഫോട്ടോഗ്രാഫി പേജില്‍ നല്‍കിയിട്ടുള്ള ഫോട്ടോയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. നീതമി, ബുദ്ദിക എന്നിങ്ങനെയാണ് ഈ നവദമ്പതികളുടെ പേരുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News