സ്റ്റേറ്റ് അവാര്‍ഡ് സന്തോഷം പങ്കിട്ട്  തങ്കു; ഇന്ന് മുതൽ ലൗഡ്‌സ്പീക്കറിൽ സുശീലക്കൊപ്പം തങ്കുവും 

എട്ടു വർഷമായി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രി ആണ് രശ്മി അനിൽ. രശ്മി അധികവും സ്കിറ്റുകളാണ് ചെയ്തിട്ടുള്ളത്. ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ മികച്ച ഹാസ്യ നടിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ രശ്മിയാണ് . സ്കിറ്റുകളിൽ നിന്നും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്നു രശ്മി കൈരളി വെബ് ഡെസ്‌കിനോട് പറഞ്ഞു .

ഷൂട്ടിനിടയിൽ ആയിരുന്ന രശ്മി വാർത്തകൾ ഒന്നും അറിഞ്ഞിരുന്നില്ല . യാദൃശ്ചികമായി എം എ നിഷാദിനെ കാണുകയും രശ്മിക്ക് ആണ് അവാർഡ് എന്ന് എം എ നിഷാദ് അറിയിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നാണ് രശ്മി അനിൽ പറഞ്ഞത് .ഈ അവാർഡിന്റെ സന്തോഷവും നന്ദിയും രശ്മി നൽകുന്നത്  ഒപ്പം ജോലിചെയ്ത ടീം അംഗങ്ങൾക്കാണ്.

സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന്റെ സന്തോഷത്തിൽ മറ്റൊരു സന്തോഷം കൂടി രശ്മിക്കുണ്ട് .ലൗഡ്‌സ്പീക്കറിലെ തങ്കുവായി  രശ്മി അനിൽ വീണ്ടും എത്തുന്നു  .സുശീലയും തങ്കുവും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് . സിനിമാലോകത്തെ കുഞ്ഞു കുഞ്ഞു തമാശകളും രഹസ്യങ്ങളുമൊക്കെയായി വളരെ ഹിറ്റായ ലൗഡ്‌ സ്പീക്കർ കോവിഡ് കാലത്തേ ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ന് മുതൽ  7 30  ന് ആരംഭിക്കുന്നു.
അവാർഡിനൊപ്പമുള്ള ഇരട്ടി മധുരമെന്നാണ് രശ്മി പറയുന്നത് .രശ്മിയും സ്നേഹയും ഇരട്ടകളാണോ എന്ന് എന്ന് പോലും ആരാധകർ  രശ്മിയോട്  ചോദിക്കാറുണ്ട് .സ്നേഹയുമായി ആണ് ഏറ്റവും നന്നായി  കോമഡി ചെയ്യാൻ കഴിയുന്നത് എന്നും രശ്മി കൈരളിയോട് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here