‘ഗ്യാങ്ങുമായി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍, മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍’; ക്യാപ്ഷന്‍ സിംഹം പിഷാരടി

രമേശ് പിഷാരടിയുടെ നര്‍മം മലയാളികള്‍ക്ക് എല്ലായിപ്പോഴും ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലും പിഷാരടി ഇത്തരത്തില്‍ തമാശകള്‍ പങ്കുവയ്ക്കുന്നത് ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിക്കാറുള്ളതും.

മകന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രസകരമായൊരു ക്യാപ്ഷനുമായാണ് ് രമേഷ് പിഷാരടി എത്തിയത്. ഇതിന് ക്യാപ്ഷന്‍ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യല്‍ മീഡിയ വിളിച്ചത്.

മകനൊപ്പമുള്ള ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ”ഗ്യാങ്ങുമായി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍, മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍” എന്നാണ് രമേഷ് ചിത്രത്തിന് അടിക്കുറിപ്പേകിയത്.

എന്നാല്‍ പിഷാരടിയേയും കവച്ചുവെയ്ക്കുന്ന കമന്റാണ് ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയിരിക്കുന്നത്. ”മോളുമായി വരാത്തതു ഭാഗ്യം. മോള്‍സ്റ്റര്‍ എന്നു പറഞ്ഞ് അമര്‍ അക്ബറിലെ പൊലീസ് കൊണ്ടു പോയേനേ,” എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.

നിരവധി മലയാള സിനിമകളില്‍ നിറസാന്നിധ്യമാണ് പിഷാരടി. 2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്‍വ്വന്‍’ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News