‘ഒരാള്‍ക്കും നമ്മെ പിരിക്കാന്‍ കഴിയില്ല, അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്’; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാല

അവന്തികയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ വിഡിയോ പങ്കുവച്ച് നടന്‍ ബാല. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ദിനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പപ്പുവിനെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നു.

‘സെപ്റ്റംബര്‍ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാന്‍ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്.

പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കണ്ടിരിക്കും.’-ബാല പറഞ്ഞു. പാപ്പുമൊത്തുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

അമൃത സുരേഷും ബാലയും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇരുവരും എത്തിയിരുന്നു. ഒത്തുപോവാന്‍ കഴിയില്ലെന്ന് തോന്നിയതോടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മകളെ ചൊല്ലി ഇടയ്ക്കുണ്ടായ വഴക്കുകള്‍ ചര്‍ച്ചയായിരുന്നു.

താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പാപ്പുവാണെന്ന് നേരത്തെ ബാല പറഞ്ഞിരുന്നു. ഇടയ്ക്ക് മകളെക്കുറിച്ച് വാചാലനായെത്താറുണ്ട് അദ്ദേഹം. മകളെ കാണാനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെക്കാറുമുണ്ട്. പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് അവന്തികയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News