പാര്‍വ്വതി വേണ്ട, ഉര്‍വ്വശി മതിയെന്ന് ജയറാം #WatchVideo

ഉര്‍വ്വശി ഒരു മികച്ച നടിയാണെന്ന് നടന്‍ ജയറാം. ജെബി ജംഗ്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയറാം കൂടെ അഭിനയിച്ചവരില്‍ ഇഷ്ട നടി ആരാണെന്ന് തുറന്നു പറഞ്ഞത്.

ശോഭന, ഉര്‍വ്വശി, മഞ്ജു, സംയുക്ത എന്നിവരില്‍ ആര്‍ക്കൊപ്പം അഭിനയിച്ചതാണ് ഏറ്റവും ഇഷ്ടംമെന്ന അവതാരകന്റെ ചോദ്യത്തിന് ഉര്‍വ്വശിയെന്നായിരുന്നു ജയറാമിന്റെ ഉത്തരം. അതൊരു പ്രത്യേക ജന്മമല്ലേ എന്ന് ജയറാം സ്റ്റെലില്‍ ഉത്തരം.

അതേസമയം ഇനിയൊരിക്കല്‍ കൂടി അഭിനയിക്കുകയാണെങ്കില്‍ അത് ശോഭനയ്‌ക്കൊപ്പം ആയിരിക്കണേയെന്നും ജയറാം പറയുന്നു. ജയറാം – ശോഭന കൂട്ടുകെട്ടില്‍ ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന് ആരാധകര്‍ ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

അതോടൊപ്പം പാര്‍വ്വതിയുടെ ഇഷ്ടമില്ലാത്ത സ്വഭാവത്തേകുറിച്ചും ജയറാം രസകരമായി വിശദീകരിക്കുന്നുണ്ട്.

മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ജോഡികളായും അല്ലാതേയും അഭിനയിച്ചിട്ടുണ്ട്. കാളിദാസിനോട് ജെബി ജംഗ്ഷനില്‍ ഇതേ ചോദ്യം ചോദിച്ചപ്പോഴും അച്ഛനും ഉര്‍വ്വശിയുമാണ് ഏറ്റവും ചേര്‍ച്ച എന്ന് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News