ഐപിഎല്ലില്‍ മലയാളി തിളക്കം; അരങ്ങേറ്റത്തില്‍ ഫിഫ്റ്റി അടിച്ച് ദേവ്ദത്ത് പടിക്കല്‍

സണ്റൈസസ് ഹൈദരാബാദിനെതിരയ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലജേഴ്‌സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് അര്‍ധസെഞ്ച്വറി 36 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ദേവ്ദത്ത് 41പന്തില്‍ 8 ഫോറിന്റെ അകമ്പടിയോടെ 56 റന്‍സ് എടുത്ത് വിജയ് ശങ്കറിന്റെ പന്തില്‍ പുറത്താവുകയായിരുന്നു.

മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് കര്‍ണാടക പ്രീമിയം ലീഗിലെ ബെല്ലാരി ടസ്‌കേഴ്‌സ് താരമായ ദേവ്ദത്ത് 2019 -20 വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരമായി. 2019 -20ലെ തന്നെ സെയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലും തിളങ്ങുന്ന താരമായിരുന്നു ദേവ്ദത്ത്. ഈ പ്രകടനങ്ങളാണ് ദേവ്ദത്തിന് ബാംഗ്ലൂര്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്.

ആദ്യ ഐപിഎല്‍ മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി തികച്ച 20കാരനായ ഈ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ ഭാവില്‍ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരവുമാണ്. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ പഠിച്ചു വളര്‍ന്ന ദേവ്ദത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ബാറ്റ്‌സ്മായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഐപിഎല്ലിലെ ഈ സീസണിലെ ശ്രദ്ദിക്കപ്പെടുന്ന താരങ്ങളിൽ ഒരാളകും ബാംഗ്ളൂറിന്റെ ഓപ്പണർ ബാറ്റ്മാൻ ആയ ദേവ്ദത്ത് എന്ന ഈ 20 കാരൻ മലയാളി താരം എന്ന് ഉറപ്പാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News