ഇവര്‍കുട്ടികളല്ല; സൈബര്‍ ആക്രമണം നേരിട്ട ദമ്പതികളുടെ ചിത്രങ്ങളിലൂടെ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് ശ്രീലങ്കയില്‍ നിന്നുള്ള ദമ്പതികളുടെ ചിത്രങ്ങളാണ്. ബാലവിവാഹമെന്ന് ആരോപിച്ചാണ് ഈ ചിത്രം പ്രചരിച്ചത്. എന്നാല്‍ ഇവര്‍ ജന്മനാ വളര്‍ച്ചാ വൈകല്യം സംഭവിച്ചവരാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ട്രോളുകളിലുമെല്ലാം ഈ ചിത്രം വച്ച് പ്രചരണം നടന്നു. ബാലവിവാഹമാണ് ഇതെന്നും ഇവര്‍ക്ക് വിവാഹ പ്രായമായില്ലെന്നുമാരോപിച്ചായിരുന്നു സൈബര്‍ ആക്രമണം

ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലാണ്.
പേജിലെ വിവരം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു.

ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ രത്നപുരയില്‍ നിന്നാണ് എന്ന് മനസിലാകും.

ഇതിനൊപ്പം തന്നെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലെ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ നിരവധിപ്പേരുടെ കമന്റുകള്‍ ഈ ദമ്പതികളുടേത് ബാലവിവാഹമല്ലെന്ന് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News