ആനത്തടത്തെ വീട്ടമ്മമാരെ തേടിയെത്തിയത് ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം

ഇത്തവണത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം തേടിയെത്തിയത് വീട്ടമ്മമാര്‍ക്ക്. സമ്മാന തുകയായ ഒരു കോടി രൂപ ആനത്തടം സ്വദേശികളായ ആറ് വീട്ടമ്മമാര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് അടിച്ചത്. ടി ഡി 764733 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകര ട്രീസ, കണ്ടേങ്ങാട്ട് അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരക്കല്‍ രതി എന്നിവരാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്. കൊടകര മാത ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്.

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനാര്‍ഹനായത് കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തുവാണ്. കോടിപതിയായ 24കാരന്‍ അനന്തു എടുത്ത ് ടിബി 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News