ഇന്ത്യന്‍ നാവിക സേനാ യുദ്ധക്കപ്പലിന് ഇനി പെണ്‍ കരുത്തും; ചരിത്രത്തില്‍ ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിയമനം

കൊച്ചി: ഇനി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ പെണ്‍ കരുത്തും. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവരെയാണ് ഇന്ത്യന്‍ നാവിക സേനയുടെ മുന്‍നിര പടക്കപ്പലില്‍ നിയമിക്കുന്നത്.

യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റര്‍ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യമാണ് ഈ വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്. 60 മണിക്കൂര്‍ ഒറ്റയ്ക്ക് ഹെലികോപ്റ്റര്‍ പറത്തിയാണ് ഇരുവരും ഈ പദവിയിലേക്കെത്തിയത്. ബിടെക്ക് ബിരുദധാരികളായ ഇരുവരും 2018ലാണ് നാവികസേനയില്‍ ചേര്‍ന്നത്.

ഇന്ത്യന്‍ നാവികസേനയിലെ 17 ഉദ്യോഗസ്ഥരുര്‍ക്കൊപ്പമാണ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും സബ് ലെഫ്റ്റനന്റ് റിത് സിംഗും പരിശീലനം നേടിയത്. കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ഈ സംഘത്തിലുള്‍പ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

റഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താനും ഒരു വനിതയെ പരിശീലിപ്പിക്കുന്നുണ്ട്. അഞ്ച് റാഫേല്‍ ജെറ്റുകള്‍ നിലയുറപ്പിച്ചിട്ടുള്ള അംബാലയിലെ 17 സ്‌ക്വാഡ്രനിലായിരിക്കും ഈ പൈലറ്റ് പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News