തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു ഭീ​ക​ര​ർ പി​ടി​യി​ൽ; അറസ്റ്റ് ചെയ്തത് എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്.

ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഡല്‍ഹി ഹവാലക്കേസിലെ പ്രതി മുഹമ്മദ് ഗുല്‍നവാസ് എന്നിവരാണ് പിടിയിലായത്.

വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുമണിക്കൂറോളം വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു.എന്‍ ഐ എക്ക് ഒപ്പം റോയും ഉണ്ടായിരുന്നു.

എന്‍.ഐ.എ.ദീര്‍ഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന രണ്ട് പ്രധാനപ്പെട്ട പ്രതികളാണ് ഇവര്‍. അതീവരഹസ്യമായിട്ടായിരുന്നു എന്‍.ഐ.എയുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News