സഞ്ജു ഇന്നിറങ്ങും; പ്രതീക്ഷയില്‍ ആരാധകര്‍

സഞ്ജു സാംസണ്‍ എന്ന ഒരൊറ്റ പേരാണ് മലയാളി ആരാധര്‍ക്ക് രാജസ്ഥാന്‍ റോയ്ല്‍സിനോടുളള സ്നേഹത്തിന് കാരണം . ഇ സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാവും  ഇന്ത്യന്‍ ടീമിലേക്കുളള മടക്കം . സഞ്ജു മിന്നിയാല്‍ ദേശീയ ടീമിന്‍റെ വിക്കറ്റ് കീപ്പറെന്ന സ്ഥാനമാണ് കാത്തിരിക്കുന്നത്.
റോബിന്‍ ഉത്തപ്പ   ഉള്‍പ്പെടയുളള മറ്റ് ഇന്ത്യന്‍  താരങ്ങളും ഇതേ സ്ഥാനത്തിനായാണ് മത്സരിക്കുന്നത് . ഇവരുടെ പ്രകടനവും നിര്‍ണായകമാണ്. വലിയ വിലകൊടുത്ത് വാങ്ങിയ ഉത്തപ്പ പ്രതീക്ഷക്കൊത്തു ഉയരുമോയെന്ന് കണ്ടറിയാം . നായകന്‍ സ്റ്റീവന്‍ സ്മിത്ത്, മനന്‍ വോറ ഡേവിഡ് മില്ലര്‍ തുടങ്ങിയവരിലാണ് ബാറ്റിങ്ങ് നിരയിലുളളത്.
പേസ് വിഭാഗത്തില്‍ ജയദേവ് ഉനദ്ഘട്ട് , വരുണ്‍ ആരോണ്‍ , അങ്കിത് രാജ്പുത് തുടങ്ങിയ ഇന്ത്യന്‍ ബൗളറുമാരാണ്. അണ്ടര്‍  19  ലോകകപ്പ് താരങ്ങളായ യഷസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ് , കാര്‍ത്തിക്ക് ത്യാഗി എന്നിവര്‍ മികച്ച ഒരു ഐപിഎല്‍ തുടക്കവും  ഇന്ത്യന്‍ ടീമിലേക്കുളള പ്രവേശനവും സ്വപ്നം കണ്ട് എത്തുന്നവരാണ് .
പരിശീലന മത്സരങ്ങളില്‍ അത് തെളിയച്ചവരാണ് മൂവരും . മികച്ചൊരു പേസ്  ബൗളറുടെ അഭാവം ടീമിലുണ്ട്. അതെസമയം ആദ്യമത്സരത്തിലെ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍  ക്യാപ്പറ്റന്‍ എം എസ് ധോണി ബാറ്റ്ചെയ്യാന്‍ ഇറങ്ങിയെങ്കിലും അതുവേണ്ടി വന്നില്ല. ധോണിയുടെ വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍ . ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7:30നാണ് മത്സരം .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News