ദേവ്ദത്ത് തകര്‍ത്താടി; അരങ്ങേറ്റത്തിൽ ഫിഫ്റ്റിയുമായി ഈ മലയാളി

മൂന്നാം മത്സരത്തിലും പതിവ് തെറ്റിയില്ല ടോസ് നേടിയ സണ്‍ റൈസസ് ഹൈദരാബാദ് ബാംഗളുരിനെ ബാറ്റിങ്ങിനയച്ചു . ഹൈദരാബാദ് ക്യാപ്റ്റന്റെ തീരുമാനം തെറ്റായി പോകുമോ എന്ന് സംശയിക്കും വിതമായിരുന്നു ബാഗ്ലൂര്‍ ഓപ്പര്‍മാരുടെ പ്രകടനം .

ഒരുവശത്ത് മലയാളിയായ ദേവ്ദത്ത് പടിക്കല്‍ ഹൈദരാബാദ് ബൗളര്‍മാരുടെമേല്‍ തകര്‍ത്താടി ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങറയതിന്റെ പരിജയക്കുറവ് ആ മുഖത്തോ ബാറ്റിങിലോ ഉണ്ടായില്ല .

ആരോണ്‍ ഫ്രിഞ്ച് കൂട്ടിന് നിന്നു കൊടുത്തതേ ഉള്ളൂ. 90 റണ്‍സ് എടുത്താണ് ആ കൂട്ടുകെട്ട് പിരിഞ്ഞത് .വിജയ് ശങ്കറുടെ പന്തില്‍ ദേവ്ദത്ത് പുറത്താകുമ്പോള്‍ 42 പന്തില്‍ 56 റണ്‍സ്. പിന്നാലെ ഫിഞ്ചും പുറത്ത് .

ക്യാപ്റ്റന്‍ കോഹ്ലി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും എബി ഡിവില്ലില്ലേഴ്‌സ് അവസാന ഓവറുകളില്‍ തകര്‍ത്താടി 30 പന്തില്‍ 56 റണ്‍സ് .ഹൈദരാബാദിന് വിജയലക്ഷ്യം 164.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു . രണ്ടാമത്തെ ഓവറിലെ നാലാം പന്തില്‍ വാര്‍ണര്‍ പുറത്തായെങ്കിലും ജോണി ബെയര്‍‌സ്റ്റോയും മനീഷ് പാണ്ഡെയും ചേര്‍ന്ന കൂട്ട്‌കെട്ട് പിടിച്ചു നിന്നു. ബെയര്‍‌സ്റ്റോ 43 പന്തില്‍ 61 റണ്‍സ് എടുത്തു. ഹൈദരബാദ് വിജയത്തിലേക്ക് അടുക്കുമെന്ന് പ്രതീക്ഷിച്ച നേരത്ത് ബെയര്‍‌സ്റ്റോയുടെ വിക്കറ്റ് തെറിച്ചു.

പിന്നീട് കാര്യമായ ആവേശമൊന്നും ഉണ്ടായില്ല .കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. സണ്‍ റൈസസ് 153 റണ്‍സിന് പുറത്ത് . ചാഹല്‍ ബാംഗളൂരിന് വേണ്ടി 18 റണ്‌സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി . ഐപിഎല്ലില്‍ ഇതുവരെ കപ്പ് നേടിയിട്ടില്ലാത്ത ബാംഗളൂരിന് ഇത് ആവേശതുടക്കം. ഇത്തവണയെങ്കിലും കപ്പുയര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാവും ഇനി ഇന്ത്യന്‍ ക്യാപ്റ്റനും സംഘവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News