അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പെട്ട് തകര്‍ന്നു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

കൊല്ലം അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്നു.ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്.ബോട്ടുടമ അശോകനെയാണ് കാണാതായത്.

ഇന്ന് രാവിലെയാണ് സംഭവം. കടല്‍ക്ഷോഭം കണക്കിലെടുത്ത് മീന്‍ പിടുത്തത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച് മീന്‍ പിടിക്കാന്‍ പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News