കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുന്നു; കര്‍ഷകരെ ബിജെപി വഞ്ചിക്കുന്നുവെന്ന് കോടിയേരി; കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎം ബഹുജന കൂട്ടായ്മ

കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുകയാണെന്നും എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം ബഹുജന കൂട്ടായ്മ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെ നേട്ടത്തില്‍ യുഡിഎഫിന് ഭയം. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസും, ബിജെപിയും ഒറ്റക്കെട്ട്.

ബിജെപിയുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രം. സാധാരണക്കാര്‍ക്ക് കൊവിഡ് കാലത്ത് കേന്ദ്രം എന്ത് നല്‍കി ? കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. കര്‍ഷകര്‍ക്കെതിരായ യുദ്ധം. കര്‍ഷകരെ ബിജെപി വഞ്ചിക്കുന്നു. ഇതിനെതിരെ വന്‍ പ്രക്ഷോഭം ഉയര്‍ന്നു വരും. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതൃത്വം ആത്മാര്‍ത്ഥത കാണിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here