വൈപ്പിനിൽ അജ്ഞാതനെ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വൈപ്പിനിൽ – കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിനു സമീപം നടുറോഡിൽ അജ്ഞാതനെ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കും, കൈകാലുകൾക്കും ഗുരുതരമായ പരുക്കേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടത്.

ഇന്ന് പുലർച്ചെ നാലരയോടെ ഇതുവഴി വന്ന മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബർമൂഡയും, ഷർട്ടുമാണ് വേഷം. തലക്കും, കൈക്കും അടിയേറ്റ പാടുണ്ട്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കിടക്കുന്നുണ്ട്. 25 വയസോളം പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News