കൊവിഡ് രോഗികള്‍ക്കൊപ്പം പിപിഇ കിറ്റ് ധരിച്ചു നൃത്തം ചെയ്ത് ആരോഗ്യപ്രവര്‍ത്തകന്‍; വൈറല്‍ വീഡിയോ

ഈ കോവിഡ് കാലത്ത് രോഗികളെ പരിചരിക്കുക എന്നത് ഏറ്റവും മഹത്തരമായ കാര്യമാണ് എന്ന് ചിന്തിക്കുന്നവര്‍ തന്നെയാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ . സുല്‍ത്താന്‍ബത്തേരി സിഎഫ്എല്‍ടിസ് സ്റ്റാഫ് ആയ ക്ലിന്റണ്‍ റാഫേല്‍ അതുക്കും മേലെയാണ് .കാരണം ജോലിക്കൊപ്പം അവരുടെ മാനസിക ഉല്ലാസത്തിനുവേണ്ടിയും ക്ലിന്റന്റെ കഴിവുകള്‍ വിനിയോഗിക്കാനാകുന്നു.

നല്ലൊരു നര്‍ത്തകന്‍ കൂടിയായ ക്ലിന്റണ്‍ ആര്‍എല്‍വി മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയായിരുന്നു .ക്ലിന്റണ്‍ റാഫേല്‍ കോവിഡ് രോഗികള്‍ക്കൊപ്പം പി പി ഇ കിറ്റ് ധരിച്ചു നൃത്തം ചെയ്യുന്ന വീഡിയോ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്നു .ഒട്ടേറെപ്പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News